കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ ...എന്നാൽ ഞാൻ കണ്ട, എന്നെ കാണിച്ചുതന്ന ഒരു കാര്യം എഴുതണം എന്നു തോന്നി.
എനിക്കന്ന് മരുന്ന് കോർപറേഷനിലാ അന്ന് പണി. പപ്പു പറഞ്ഞതുപോലെ അഞ്ചു പൈസ ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിപ്പോകാതെ, കിറുകൃത്യമായാ കണക്കു കൈകാര്യം ചെയ്യുന്ന, സത്യസന്ധത തലയ്ക്കു പിടിച്ച കുറെപ്പേരും പെരുംകള്ളനായ ഞാനും ആണ് അവിടത്തെ ജീവ നാഡി.സുതാര്യത എന്നൊക്കെ പറഞ്ഞാ ഒരു ഒന്നൊന്നര വരും. വെള്ളം ചേർക്കാത്ത പാലിൽ വീണ ഈച്ചയെ പോലും ഒരു ഒന്നര കിലോമീറ്റർ ദൂരെ നിന്നും നമുക്ക് കാണാം. അവിടെ ഒരു HR സാർ ഉണ്ടായിരുന്നു. ലേലത്തിൽ സോമൻ പറഞ്ഞതുപോലെ വല്യ സാറന്മാരെ പെടുപ്പിക്കണം ,കുളിപ്പിക്കണം പിന്നെ ഒരുപാട് " പണി " വേറെയും...ഇറവറൺസ് ഒട്ടും ഇല്ല. ഈ സാർ ഒരുദിവസം വല്യ സാറിനെകൊണ്ട് ഒരു ഓർഡർ അടുപ്പിച്ചു എന്റെ കൈയ്യിൽ കൊണ്ട് തന്നു- എന്നിട്ട് ഒരു ആക്കിയ ചിരിയും. ഓർഡറിൽ എന്താ ...നീയാകുന്ന ജീവനാഡി സുതാര്യമായ ഈ ആപ്പീസിലെ ഒരു ഫയലുകളും നാളെമുതൽ കാണേണ്ടതില്ല...ഡും ഡും ഡും..പി പി പി ....ആപ്പീസിൽ പെരുംപറകൊട്ടി ...
"ഓ ഏമാൻ ..ഉത്തരവ്". അടിയൻ ഉത്തരവ് വാങ്ങി നാലായിട്ടു മടക്കി പിന്നെ ഉള്ള ദിവസങ്ങൾ ആപ്പീസു ക്യാബിനിൽ ചുരുണ്ടു കൂടി..
മൂന്നു മാസം കൊഴിഞ്ഞു കഴിഞ്ഞു ...പരമാവധി ഇക്കിളി ഒക്കെ കടിച്ചു പിടിച്ചു നിന്നു നോക്കി. സഹനം കൂടുതൽ എന്നറിഞ്ഞപ്പോ ദാ വരുന്നു നായ്ക്കുരണ പൊടിയും പുളി ഉറുമ്പും കൂടി മിക്സ് ചെയ്ത ഒരു സാധനം... അപ്പോഴും അപ്പികള് ചിരിച്ചു..
അടുത്ത ഉത്തരവ് വന്നു ...ഡും ഡും ഡും പി പി പി
"പെർഫോർമൻസ് " ഇല്ലത്രെ..വിട്ടു പൊക്കോണം ഈ ടെറിട്ടറിന്നു..
തച്ചൻ തടി കണ്ടു പേടിച്ചുകൂടാ. തച്ചൻ ഇറങ്ങി .... പിന്നെ പെർഫോമൻസ് കൂട്ടാനുള്ള മരുന്ന് തപ്പി നടന്നു.
ബലാകുളിച്ചി തൈലത്തിൽ വേപ്പിൻ കുരു വേവിച്ചു സമം തൈരും നാരങ്ങാ നീരും ചേർത്ത് ....
ഇല്ലാ ....പെർഫോമൻസ് കിട്ടുന്നില്ല.
വെച്ച് വിട്ടു ഗ്വാളിയാറിലേക്കു ..
ദക്ഷിണ വെച്ചു ..
അറുപതു മില്ലി ജാക്ക് ഡാനിയൽസിൽ നാലുകഷണം മഞ്ഞു കട്ട ഇട്ടു സൂര്യൻ അസ്തമിച്ചു കഴിഞു പതിനഞ്ച് നിമിഷവും പതിനഞ്ചു വിനാഴികയും കഴിയുമ്പോ .........
കിട്ടിപ്പോയ് ..പെർഫോമൻസ് ..പെർഫോമൻസ് .....യുറേക്ക യുറേക്ക .
മരുന്ന് കോർപറേഷനിലെ മനോരോഗി ആരും കരുതുന്നപോലെ ശ്രീലക്ഷ്മി അല്ല എന്നു തിരിച്ചറിഞ്ഞേൻ.
"യവളു ധൈര്യമിരുന്താൻ എൻ കണ്ൺ മുന്നാടി വന്നു ......" പെരിയാവൻ തുള്ളി.
പെരിയവൻ മുരണ്ടു നിന്ന സമയത്തു ആഗ്നേയാത്രം എടുത്തു അടിയൻ. HR കുട്ടൻ "ഓപ്പറേഷൻ പാരാബോൾട്ട് " വെളിയിൽ ...ഡും ഡും ഡും
HR കുട്ടൻ പഴയ സാറിനെ വീണ്ടുംനക്കി തുടച്ചു.
വേറെ ജോലി കിട്ടി.
ആജോലിയിൽ കഴിഞ ആറുമാസമായി കുട്ടന് ആരും ഫയൽ കൊടുക്കുന്നില്ലത്രേ !!
കഴിഞ മാസം പെർഫോമൻസ് കുറഞ്ഞു ആ ജോലിയും പോയത്രേ !!!!!
മരുന്തു വേണോ മരുന്തു.....
എന്താ കൂടുന്നോ എന്നോട് .....
ടി കെ