Monday, December 12, 2011

ഞാനും നീയും....


കാര്‍മേഘമായി ഞാന്‍ പെയ്യാന്‍ നില്‍ക്കവേ!
അകലെനിന്നെത്തി വേദന പങ്കിട്ടു നീ !
വാക്കാല്‍ ആശ്വാസ പുഷ്പങള്‍ തന്നു നീ !
കാതിലെ കേള്‍ക്കാത്ത ശബ്ദവും തന്നു നീ !
കൈയില്‍ ഒളിപ്പിച്ച കഥകളും തന്നു നീ!
കണ്ണിലെ ആത്മ പ്രണയവും തന്നു നീ !
കരളിലെ കിനിയുന്ന സ്നേഹവും തന്നു നീ !
മനസ്സിലെ തോരാത്ത വര്‍ഷവും തന്നു നീ !
സ്പര്‍ശനം കൊണ്ടൊരു പരിചയും തന്നു നീ !
മസൃണമായ തലോടലും തന്നു നീ !
ചുണ്ടിലെ ചുംബന ലഹരിയും തന്നു നീ !
തളിര് പോലുള്ളൊരു തലയിണ തന്നു നീ !
മഞ്ഞുപെയ്തപ്പോള്‍ ഒരു കമ്പിളിയായി നീ !
നിലാവുപോലെന്‍ മനസ്സിലെക്കൊഴുകി ...
ഉള്ളിലൊരു നെടുവീര്‍പ്പ് തന്നു പിരിഞ്ഞു നീ !!!!!









Monday, December 5, 2011

പ്രണയം

പ്രണയം ആഴക്കടല്‍ പോലെ
മലയും മഴയും പോലെ
നിഗൂഢ൦,സഹനഭരിതം,നിത്യ കലഹം
അവസാനം തേടി...
ആശ്രയം തേടി ...
ഭ്രാന്തമായ അലച്ചില്‍ ..
ഒടുവില്‍...
കണ്ണീര്‍ പുതപ്പിച്ച്
പ്രേമരഹിത അഗ്നിയിലേക്ക്......