സ്വാതന്ത്ര്യത്തെ തപ്പി എടുക്കുകയായിരുന്നു രാവിലെ.
പത്രം നോക്കി. നമ്മുടെ മറ്റേ പത്രം തന്നെ.
വായിച്ചെടുത്തതിലെല്ലാം ഇഷ്ടംപോലെ ഞാൻ തപ്പിയ സാധനം. നിങ്ങളാരും താപ്പാഞ്ഞിട്ടാ അത് കിട്ടാത്തത്.
ഓണം വരുന്നതുകൊണ്ട് കുറച്ചു റിബേറ്റും ഉണ്ട്. വേണോങ്കിൽ തപ്പിക്കോ.
ഒറിജിനൽ ഗാന്ധി പറഞ്ഞ വരിയും ഫോട്ടോയും പത്രത്തിന്റെ തലയിൽ തന്നെ കണ്ടപ്പോളാണ് ഞാൻ തപ്പിയ സാധനത്തെക്കുറിച്ചു ശരിക്കും ശരിക്കും ചിന്തിച്ചത്.
" ഭാരതത്തിൽ എവിടെയും ഏത് സമയത്തും സ്ത്രീ നിർഭയമായും സ്വതന്ത്രമായും സഞ്ചരിച്ചാൽ മാത്രമേ നമ്മൾക്ക് യഥാർത്ഥ ലത് കിട്ടൂന്ന് ഒറിജിനൽ ഗാന്ധി അപ്പൂപ്പൻ. വളരെ ദീർഘവീഷണം ഉൾകൊണ്ട വരികൾ.
തെഴുതു.
താഴോട്ടു നടന്നു. ദാ കിടക്കുന്നു ലത്. ഞാൻ തപ്പി നടന്ന സാധനം.
ദേവാസുരത്തിലെ നായകൻ പറഞ്ഞപോലെ പോലീസ് ഏമാൻമാരോട് മാറ്റി നിർത്തി ബിഷപ്പൻ പറഞ്ഞത്രേ..
" ഞാൻ വെറും ഊച്ചാളി രാഷ്ട്രീയക്കാരൻ പറഞ്ഞ പോലെ സ്ഥലം മാറ്റി കളയും എന്നൊന്നും വിചാരിക്കരുത് ... ചെയ്താ ശീലം ..കേട്ടോടാ ....."
കിട്ടിയ ലത് അപ്പൊത്തന്നെ കുട്ടയിലാക്കി കുറച്ചു ലത് ആ പോലീസുകാർക്കും കുറച്ചു ലത് ആ കന്യാസ്ത്രീക്കും വിളിച്ചു കൊടുത്തു.
അപ്പൂപ്പന്റെ ഫോട്ടോ ഒന്ന് നോക്കി.എന്നെ നോക്കി ഒരു കണ്ണിറുക്കി 'ചുമ്മാ' എന്നൊരു പറച്ചിൽ. ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒറ്റ ഓട്ടം. ചെറിയ കിതപ്പായപ്പോൾ ഓട്ടം നിർത്തി നടന്നു തുടങ്ങി. നടന്നു നടന്നു കുറച്ചുകൂടി നടന്നു വലത്തോട്ട് തിരിഞ്ഞപ്പോ ദാണ്ടെ കിടക്കുന്നു വീണ്ടും ലത്.
നിറപുത്തരിക്കു പോയ കണ്ഠരര് വനത്തിനുള്ളിൽ പെട്ടു. വനത്തിനുള്ളിൽ നിന്ന് കണ്ഠരര്ക്കു ഇനി ലത് കിട്ടാൻ പെരിയാർ റിസേർവിലെ കുറച്ചു പേര് അങ്ങോട്ട് പോയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.
വീണ്ടും ഞാൻ അപ്പൂപ്പനെ നോക്കി. ഇപ്പൊ ദാ കണ്ണിറുക്കി തല താഴോട്ട് ഒന്ന് ഇരുത്തി ഒന്നു പൊങ്ങി."ചുമ്മാ"....
അപ്പൂപ്പാ.. ഭയങ്കരൻ തന്നെ നിങ്ങള് ...ചുമ്മാതല്ല നിങ്ങടെ പടം എല്ലാ പോലീസ് സ്റ്റേഷനിലും... ഉം .. കാര്യം അങ്ങനെ എനിക്കും പിടികിട്ടി അപ്പൂപ്പാ ....
വീണ്ടും നടന്നു ഞാൻ. ദേ ലത് വീണ്ടും കിടക്കുന്നു.
"കൊല്ലത്തു ആനവണ്ടി ഓടിച്ചു ഉറങ്ങി മൂന്നെണ്ണം ... . കോഴിക്കോട് ആനവണ്ടി മദ്യപിച്ചു ഓടിച്ച ഡ്രൈവർ അറസ്റ്റിൽ "
കൊല്ലത്തു വെറുതെ ഇരുന്ന കണ്ടക്റ്ററുടെയും എതിരെ മര്യാദക്ക് വന്ന ലോറി ഡ്രൈവറുടെയും ലത് ലവൻ എടുത്തു.
ഞാൻ താടിക്കു കൈ കൊടുത്തു.
എംഡി വിതുമ്പി....
ഇനി ആരും ഉറക്കമിളച്ചു ഓടിക്കണ്ട എന്നു പറഞ്ഞു .. പക്ഷെ കോഴിക്കോട്ടെ ആന വണ്ടിക്കാരന്റ ലതിനെ പറ്റി ഒന്നും ....
എംഡി ....എംഡി ....എങ്കി പറ ഐ ലൗ യൂന്നു ....
അയ്യോ എന്റെ ലത് മറന്നു..
അപ്പൂപ്പനെ ഒളികണ്ണിട്ടു നോക്കി. ഇപ്പോഴാ കണ്ടത് ... .. ഒരു വടി കൈയ്യിൽ വെച്ചിരിക്കുന്നു. നീണ്ട വടി.
വീണ്ടും നോക്കി. അപ്പൂപ്പനെക്കാൾ ഉയരമുള്ള വടി. ഇത്തവണ വടി ഉറപ്പിച്ചു മണ്ണിലോട്ടു കുത്തി പറഞ്ഞു... വളരെ പതുക്കെ
"ചുമ്മാ ...."
ഞാൻ പത്രത്തിന്റെ NH ഇൽ നിന്നും നടന്നു ഇടവഴിയിലോട്ടു കയറി.
" ആക്രമിക്കപ്പെട്ട നടിടെ ലത് വേണം എന്ന് ലവൻ ... ലത് കൊടുക്കാൻ പറ്റില്ലെന്ന് കോടതി ....."
"അപ്പൂപ്പാ .. ഞാൻ നിക്കണോ പോണോ ?"
"👣👣👣👣 ചുമ്മാ വിട്ടൊന്നെ "...
ഞാൻ വലത്തോട്ട് തിരിഞ്ഞു.
"മോഡിയെ പുറത്താക്കുകയാണ് ലക്ഷ്യം എന്ന് ഡ്യൂപ്ലിക്കേറ്റ് ഗാന്ധി.
കല്യാണം നേരത്തെ കഴിഞ്ഞെന്നും ഇനി മോഡി ടെ കസേര ആണ് കുഞ്ഞിക്കാൽ എന്നും ....
ഞാൻ നടന്നു നടന്നു കുറെ ദൂരെ ആയിപോയി .BHEL ന്റെ ഫോൺ കിട്ടിയിരുന്നെങ്കിൽ അപ്പൂപ്പനോട് ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു. ഇനി എങ്ങോട്ടാ പോകേണ്ടത് എന്ന് .
അപ്പൂപ്പൻ പറഞ്ഞ വരി പാട്ടായി കേൾക്കുന്നു
ചുമ്മാ ചുമ്മാ ദേ ദേ ...
ചുമ്മാ ചുമ്മാ ദേ ദേ ചുമ്മാ
കണ്ട വഴി നടന്നു . ക്ഷീണിച്ചു.
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന് പുതിയ മന്ത്രി പറഞ്ഞ മതിലിൽ മോന്ത പോയി ഇടിച്ചപ്പോഴാ ബോധം വീണത്.
അപ്പൂപ്പൻ ഭയകരം തന്നെ ....അപ്പൂപ്പന്റെ പടം ഉള്ള പേപ്പർ കൂടുതൽ ഉണ്ടെങ്കിലേ ലത് കൂടും...
എല്ലാരും രാവിലേ എണീറ്റ് ലത്ഉണ്ടാക്കാൻ നോക്ക്
"ലത് തന്നെ ജീവിതം
ലത് തന്നെ അമൃതം
പാര തന്ദ്രം മാണികൾക്കു
......ഭയാനകം
ഞാൻ തപ്പിയ ലത് കിട്ടിയതും ഇല്ല കൈയിൽ ഉള്ള ലത് പോകുമോ എന്ന പേടിയും ഇപ്പൊ ..
ഇന്ത്യ മഹാ രാജ്യത്തു പറയാനുള്ള ഒരു ലത് ഉള്ളതുകൊണ്ടാണെ ...
പൊറുക്കണേ
TK

No comments:
Post a Comment